Latest NewsIndiaNews

ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണി : സമൂഹമാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഇന്റര്‍നെറ്റ് ഭീഷണിയാകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സാങ്കേതിക രംഗത്ത് ഉണ്ടായിരിക്കുന്ന മുന്നേറ്റം സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വന്‍ പുരോഗതി ആണ് സൃഷ്ടിക്കുന്നതെങ്കിലുംഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും കാരണം വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വാര്‍ത്തകള്‍, നിയമ വിരുദ്ധവുംദേശ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ദ്ധിക്കുന്നു എന്നുംസുപ്രീം കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചസത്യവാങ്മൂലത്തില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കണം ആധാറുമായി സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ബന്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യപ്പെട്ട് ഫേസ്ബുക്ക് നല്‍കിയ ഹര്‍ജിയില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമം വിജ്ഞാപനം ചെയ്യാന്‍ മൂന്ന് മാസത്തെ സമയം കൂടി വേണം എന്ന് സുപ്രീം കോടതിയോട് കേന്ദ്ര സര്‍ക്കാര്‍അഭ്യര്‍ത്ഥിച്ചു. പുതിയ നിയമം കൊണ്ട് വരുന്നതിന് മുന്നോടിയായി ആഭ്യന്തര, വാര്‍ത്ത വിനിമയ, ആരോഗ്യ, വാണിജ്യമന്ത്രാലയങ്ങളും ആയി ചര്‍ച്ച നടന്നു വരികയാണെന്നും കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button