KeralaLatest NewsNews

ഇന്ന് അവധി: അതിശക്തമായി തുടരുന്ന മഴ കാരണം ഏതാനും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്

തിരുവനന്തപുരം: വടക്കുകിഴക്കന്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. എറണാകുളത്ത് എല്ലാ സ്കൂളുകള്‍ക്കും അവധിയാണ്. എന്നാല്‍ കോളെജുകൾക്ക് അവധി നൽകിയിട്ടില്ല. തൃശൂരിലും പത്തനംതിട്ടയിലും ഉച്ചക്ക് ശേഷം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: കൊതുകുകളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാം: ഈ ലളിതമായ മാര്‍ഗങ്ങളിലൂടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button