Latest NewsIndia

‘അദ്ദേഹം നിങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്​ സുഹൃത്തുക്കളേ, നിങ്ങള്‍ എന്ത്​​ ചെയ്യാനാണ്​ ശ്രമിക്കുന്നതെന്ന്​ അദ്ദേഹത്തിന്​ നന്നായറിയാം ‘; ​​​ പ്രധാനമന്ത്രിയെ കണ്ട ശേഷം അഭിജിത്ത് ബാനര്‍ജി

മാധ്യമങ്ങള്‍ എങ്ങനെ എന്നെ കെണിയിലാക്കി മോദി വിരുദ്ധ പരാമര്‍ശം നടത്തിക്കാന്‍ ശ്രമിക്കുന്നു എന്നതിനെ കുറിച്ച്‌​ പ്രധാനമന്ത്രി തമാശ പറഞ്ഞു

ന്യൂഡല്‍ഹി: മോദി വിരുദ്ധത സംസാരിക്കാന്‍ മാധ്യമങ്ങള്‍ തന്നെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച്‌ പ്രധാനമന്ത്രി തമാശ പറഞ്ഞുവെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. മാധ്യമങ്ങള്‍ എങ്ങനെ എന്നെ കെണിയിലാക്കി മോദി വിരുദ്ധ പരാമര്‍ശം നടത്തിക്കാന്‍ ശ്രമിക്കുന്നു എന്നതിനെ കുറിച്ച്‌​ പ്രധാനമന്ത്രി തമാശ പറഞ്ഞു. അദ്ദേഹം ടി.വി കാണുന്നുണ്ട്​.

പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം, സിദ്ദുവിന്റെ ഭാര്യ പാർട്ടി വിട്ടു

അദ്ദേഹം നിങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്​ സുഹൃത്തുക്കളേ, നിങ്ങള്‍ എന്ത്​​ ചെയ്യാനാണ്​ ശ്രമിക്കുന്നതെന്ന്​ അദ്ദേഹത്തിന്​ നന്നായറിയാമെന്നും അഭിജിത്ത് മാധ്യമപ്രവര്‍ത്തകരോട്​​ പറഞ്ഞു. ഭരണത്തെ കുറിച്ചും ഉദ്യോഗസ്ഥ മേധാവിത്വത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചതായും വളരെ മികച്ച അനുഭവമായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്​ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്​ചക്ക്​ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button