Latest NewsKeralaNews

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍ : എന്‍എസ്എസിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന രാമചന്ദ്രന്‍ വെറും ബൊമ്മ

ആലപ്പുഴ: കെപിസിസി പ്രസിഡന്‍ഡന്റ് മുല്ലപ്പള്ളി രമാചന്ദ്രനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉടുതുണി അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വെറും ബൊമ്മയും അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

കോണ്‍ഗ്രസ് എന്‍എസ്എസിന്റെ കുഴിയില്‍ വീണുകിടക്കുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ തൃപ്തിയില്ല. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ മെച്ചമാണ്. തമ്മില്‍ ഭേദം തൊമ്മന്‍. കേരളത്തിലെ മതേതരത്വത്തിന് എന്‍എസ്എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിലെ വസതിയില്‍ പറഞ്ഞു.

കഴിഞ്ഞദിവസം എന്‍എസ്എസിനെതിരെ വെളളാപ്പളളി ആഞ്ഞടിച്ചിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈഴവ വിരോധിയെന്ന് വിമര്‍ശിച്ച വെളളാപ്പളളി നടേശന്‍ എന്‍എസ്എസ് നേതൃത്വം മാടമ്പി സ്വഭാവമാണ് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button