Life Style

ചൊവ്വയും വെള്ളിയും സ്വര്‍ണം വാങ്ങാമോ ? സ്വര്‍ണം വാങ്ങാന്‍ നല്ല ദിനത്തെ കുറിച്ച്

ഐശ്വര്യദായകമായ ഒരു ലോഹമാണ് സ്വര്‍ണം. സ്വര്‍ണം മഹാലക്ഷ്മിയാണെന്ന് പഴമക്കാര്‍ പറയും. പവിത്രമായ ഈ ലോഹം വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുയോജ്യമായ ദിനങ്ങള്‍ ഉണ്ട്. ഏറ്റവും അനുയോജ്യമായ ദിനം മഹാലക്ഷ്മീ പ്രീതികരമായ വെള്ളിയാഴ്ചയാണ് . പൊതുവേ ചൊവ്വാഴ്ചയും ശനിയാഴ്ചയും സ്വര്‍ണം വാങ്ങാന്‍ ഉത്തമമായ ദിനമല്ല. സന്ധ്യയ്ക്ക് ശേഷം സ്വര്‍ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നാണ് വിശ്വാസം.

അക്ഷയതൃതീയ , ദീപാവലി , സിദ്ധയോഗമുള്ള ദിനങ്ങള്‍, എല്ലാ മാസത്തിലെയും പൗര്‍ണമി, കാര്‍ത്തിക നാള്‍ എന്നീ ദിനങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉത്തമമാണ്. ഒന്നാം തീയതിയും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സ്വര്‍ണം വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം എന്നു പറയാറുണ്ട്.

ജനിച്ച കൂറ് അനുസരിച്ച് സ്വര്‍ണം വാങ്ങാന്‍ ഉത്തമദിനങ്ങള്‍ ഉണ്ട്

മേടക്കൂറ്

(അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) – ഞായര്‍ , വെള്ളി

ഇടവക്കൂറ്

(കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക) – ബുധന്‍ , വെള്ളി

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണര്‍തം 45 നാഴിക) – തിങ്കള്‍ , വ്യാഴം

കര്‍ക്കടകക്കൂറ്

(പുണര്‍തം 15 നാഴിക, പൂയം, ആയില്യം) – ഞായര്‍, തിങ്കള്‍ , ബുധന്‍

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക) – ബുധന്‍ , വെള്ളി

കന്നിക്കൂറ്

ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക) – വെള്ളി

തുലാക്കൂറ്

ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക) – തിങ്കള്‍ , വെള്ളി

വൃശ്ചികക്കൂറ്

വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)- വെള്ളി

ധനുക്കൂറ്

മൂലം, പൂരാടം, ഉത്രാടം 15 നാഴിക)- വ്യാഴം

മകരക്കൂറ്

ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)- ബുധന്‍ , വെള്ളി

കുംഭക്കൂറ്

അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക)- ഞായര്‍ , ബുധന്‍ , വെള്ളി ,

മീനക്കൂറ്

പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി) – വ്യാഴം , തിങ്കള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button