KeralaLatest NewsNews

വോട്ടെണ്ണല്‍ തുടങ്ങി; അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് മുന്നില്‍

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 55 വോട്ടുകള്‍ക്ക് മുമ്പിലാണ്. അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലാണ് പോസ്റ്റില്‍ വോട്ടില്‍ മുന്നില്‍. 22 വോട്ടുകള്‍ക്കാണ് മനു സി പുളിക്കല്‍ മുന്നിട്ട് നില്‍ക്കുന്നത്.

അതേസമയം മഞ്ചേശ്വരത്ത് ആദ്യ റൗണ്ടില്‍ റീകൗണ്ടിംഗ് നടത്തിയേക്കും. നിരീക്ഷകന്റെ ആവശ്യപ്രകാരമാണ് റീകൗണ്ടിംഗ്.

മഹരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. 21-നാണ് എല്ലായിടങ്ങളിലും വോട്ടെടുപ്പ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button