Latest NewsNewsInternational

മാനിനെ വെടിവെച്ചു, കൊല്ലപ്പെട്ടത് വേട്ടക്കാരൻ; സംഭവം ഇങ്ങനെ

വാഷിംഗ്ടണ്‍: മാനിനെ വെടിവെച്ച വേട്ടക്കാരന് ദാരുണാന്ത്യം. വെടിയേറ്റ മാന്‍ തിരിച്ചാക്രമിച്ചതിനെ തുടർന്നാണ് വേട്ടക്കാരൻ കൊല്ലപ്പെട്ടത്. വെടിവെച്ച ശേഷം പുറത്തിറങ്ങി മാനിനെ അന്വേഷിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ അപ്രതീക്ഷിതമായായിരുന്നു മാനിന്റെ ആക്രമണം. വെടിയേറ്റ മാന്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിരവധി തവണ ഇടിയേറ്റ അലക്‌സാണ്ടര്‍ അവശനായി നിലത്തു വീണ് മരിച്ചു.

ALSO READ: ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ

ആക്രമണത്തിനിരയായ ശേഷം ഇയാള്‍ മൊബൈൽ ഫോണില്‍ ഭാര്യയെ വിളിച്ചു. ഭാര്യ എമര്‍ജെന്‍സി വിഭാഗവുമായി ബന്ധപ്പെട്ടു. എമര്‍ജെന്‍സി വിഭാഗം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെടിയേറ്റ മൃഗങ്ങള്‍ വളരെ അപകടകാരികളാണ്. ഇവയെ അന്വേഷിക്കുന്നത് വളരെ ജാഗ്രതയോടെയായിരിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് മുന്‍പും സമാന സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

ALSO READ: അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇനി ഗവർണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button