Latest NewsSaudi ArabiaNewsCareerGulf

എക്സ്പ്രസ്സ് റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്സ്; സൗദി അറേബ്യയിൽ അവസരം,മികച്ച ശമ്പളം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന തെരഞ്ഞെടുക്കും. നഴ്സിംഗിൽ ബിരുദമോ (ബി.എസ്.സി), ഡിപ്ലോമയോ (ജി.എൻ.എം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. ബി.എസ്.സി നഴ്സുമാർക്ക് കുറഞ്ഞത് ഒരു വർഷത്തയും ജി.എൻ.എം നഴ്സുമാർക്ക് രണ്ട് വർഷത്തെയും പ്രവൃത്തിപരിചയം അനിവാര്യം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാർത്ഥികൾക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3000 മുതൽ 3750 സൗദി റിയാൽ വരെ (ഏകദേശം 60,000 രൂപ മുതൽ 70,000 രൂപ വരെ) ലഭിക്കും.

Also read : ഭിലായ് സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികകളിൽ തൊഴിലവസരം

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഈ ആശുപത്രിയിലേയ്ക്ക് എല്ലാ വ്യാഴാഴ്ചകളിലും നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിൽ ഓൺലൈൻ അഭിമുഖം ഉണ്ടാകും.

Also read :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം : അപേക്ഷ ക്ഷണിച്ചു

ജി.സി.സി രാജ്യങ്ങളിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം നടപ്പിലാക്കുന്ന എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സർവ്വീസിന്റെ ഭാഗമാണിത്. ഇതിലൂടെ അതിവേഗത്തിൽ നിയമന നടപടികൾ പൂർത്തിയാക്കാനാകും. വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button