Latest NewsIndiaNews

മദ്യപിക്കുന്നത് തടയാൻ ശ്രമം : മകളെ അച്ഛൻ വെടിവച്ച് കൊന്നു

ലക്നൗ: മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച മകളെ അച്ഛൻ വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ സമ്പാൽ ജില്ലയിലെ ഭണ്ഡാരി ഗ്രാമത്തിൽ നേം സിംഗ് എന്നയാളാണ് പതിനേഴുകാരിയായ മകള്‍ നിതേഷ് കുമാരിയെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്‍ച രാത്രിയായിരുന്നു സംഭവം. പതിനഞ്ച് വര്‍ഷങ്ങൾക്ക് മുമ്പ് നേം സിം​ഗിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേം സിം​ഗ് അമിതമായി മദ്യപിക്കാൻ ആരംഭിച്ചത്.

കൈവശമുണ്ടായിരുന്ന സ്വത്തുക്കളുടെ ഭൂരിഭാ​ഗവും ഇയാൾ വിറ്റഴിച്ചതോടെ മകൾ അച്ഛന്റെ
അമിത മദ്യപാനത്തെ നിരന്തരമായി എതിർക്കാൻ തുടങ്ങി. ഇളയമകന്‍ സൗരഭ് പിതാവിനോട് മദ്യപാനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമ്പോഴെല്ലാം സഹോദരനെ പിന്തുണയുമായി നിതേഷ് കുമാരിയും സംസാരിച്ചിരുന്നു. സംഭവ ദിവസം രാത്രി സൗരഭ് വീട്ടില്‍ ഇല്ലായിരുന്നു. ഈ സമയം നേം സിം​ഗ് മകളെ വെടിവക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്തെത്തിയ പോലീസ് നേം സിം​ഗിനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Also read ; മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്‍റിൽ വിഷവാതകം ശ്വസിച്ച്‌ : രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button