Latest NewsIndia

കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് വെളിപ്പെടുത്താനുള്ള പദ്ധതിയെ കുറിച്ചുള്ളത് വ്യാജ വാർത്ത: കേന്ദ്രം നിലപാട് വ്യക്തമാക്കി

കണക്കില്‍പ്പെടാത്ത സ്വര്‍ണം കയ്യില്‍ വെക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ന്യൂഡല്‍ഹി: കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി വരുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു പദ്ധതി കൊണ്ടുവരാനുള്ള ആലോചനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.കണക്കില്‍പ്പെടാത്ത സ്വര്‍ണം കയ്യില്‍ വെക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ഇത്തരത്തില്‍ സ്വര്‍ണ സമ്പാദ്യത്തെ കുറിച്ച്‌ വെളിപ്പെടുത്തുന്നവര്‍ക്ക് നികുതിയടച്ച്‌ കൂടുതല്‍ നടപടികളില്‍ നിന്ന് ഒഴിവാകാമെന്നും ചില മാധ്യമങ്ങളുടെ വാര്‍ത്തകളിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു മാപ്പ് നല്‍കല്‍ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.നേരത്തെ പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ യോചന പദ്ധതിയ്ക്ക് പൂര്‍ണ വിജയം നേടാനാകാത്തതാണ് ഇത്തരമൊരു പദ്ധതിയെ കുറിച്ച്‌ ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്കുള്ള മാര്‍ഗമായിരുന്നു അനുച്ഛേദം 370 എന്ന് അമിത് ഷാ

നോട്ട്‌നിരോധനത്തിന്റെ തുടര്‍ച്ചയായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഇതുമൂലം സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിലവില്‍ വരുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബഡ്ജറ്റ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തരം ഊഹങ്ങള്‍ പ്രചരിപ്പിക്കുന്നത് പതിവാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button