KeralaLatest NewsNews

തീവ്രവാദബന്ധമുള്ള സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും : കെ സുരേന്ദ്രൻ

തിരുവനന്തപുരം : മാ​വോ​യി​സ്റ്റ് ബന്ധം ആരോപിച്ച് യു​എ​പി​എ ചു​മ​ത്തി സി​പി​എം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടിയിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീവ്രവാദബന്ധമുള്ള സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പോലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഏതാനും ചില സി. പി. ഐ, സി. പി. എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസ്സുകൾ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെയും ഇത്തരം കേസ്സുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിക്കുന്നതെന്നും, കേസ്സന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :

തീവ്രവാദബന്ധമുള്ള സി. പി. എം പ്രവർത്തകരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ദുർബലപ്പെടുത്താനുള്ള സർക്കാർ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. ഏതാനും ചില സി. പി. ഐ, സി. പി. എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസ്സുകൾ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെയും ഇത്തരം കേസ്സുകൾ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തിൽ തീവ്രവാദം ശക്തിപ്രാപിക്കുന്നത്. കേസ്സ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിനു പകരം പാർട്ടി പ്രവർത്തകർ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നു എന്ന് പരിശോധിക്കാനാണ് സി. പി. എം നേതൃത്വം തയ്യാറാവേണ്ടത്.കേസ്സന്വേഷണം എൻ. ഐ. എയ്ക്കു കൈമാറാൻ സർക്കാർ തയ്യാറാവണം.

https://www.facebook.com/KSurendranOfficial/posts/2587015854716368?__xts__%5B0%5D=68.ARDkQvcD9UXkA2v45ns01gvKySMovl02-MIGu7bLJBaRhrWBDBDXRqEMWGLVXZzoVQLsEx9FyH2_m-EoIpZhV6YuzSUe-7jg1IYx8ycFnVPn24rTvCFULQvV4gygKJSWs0EY3Dp-UcPXK_nzeIh7OwxKDpe0tTjYFigqk6-inUaji2W9fEInyOhJDZFRvDyAQWa1MJvGY3xnhF0hYeEL_u3agRSGLWPOMDfOf0UkIgnTxuPlxL7fDZ0_s3CL32nWjWlcZZVNfHI19RXd2lCtEwM9i0Wi7bBEEplyZBssi7LmgY6-_gfSa2mJgBCUTkBGqH1_FsdDnvi0CxSbHYVXiQ&__tn__=-R

Also read : യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം; ഡിജിപിയുടെ പ്രതികരണമിങ്ങനെ

മാ​വോ​യി​സ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ന​ട​പ​ടിയിൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ​ വി​ശ​ദീ​ക​ര​ണ​വു​മാ‍​യി പോ​ലീ​സ് രം​ഗ​ത്ത് എത്തിയിരുന്നു. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് യു​വാ​ക്ക​ളു​ടെ അ​റ​സ്റ്റ്. കഴിഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പറയുന്നു. കാ​ട്ടി​ൽ തോ​ക്കേ​ന്തി ന​ട​ക്കു​ന്ന മാ​വോ​യി​സ്റ്റു​ക​ള​ല്ല അ​റ​സ്റ്റി​ലാ​യ​ത്. ന​ഗ​ര​ത്തി​ൽ മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​നം ന​ട​ത്തി ആ​ശ​യം പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് ഇ​വ​ർ. കാ​ട്ടി​ലെ മാ​വോ​യി​സ്റ്റു​ക​ളു​ടെ ക​ണ്ണി​യാ​യി ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രുന്നു​വെ​ന്നും പോ​ലീ​സ് പറഞ്ഞു. അതേസമയം പോ​ലീ​സി​ന്‍റെ അ​ടു​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട മൂ​ന്നാ​മൻ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാണെന്നാണ് വിവരം. ഇ​യാ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button