Latest NewsNewsGulf

പെൺ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; പരസ്പര സമ്മതത്തോടെയായിരുന്നു സെക്സ് എന്ന് പ്രതി

ദുബായ്: പെൺ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ദുബായിൽ അറസ്റ്റിൽ. എന്നാൽ പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മദ്യലഹരിയിൽ ആണ് ഈജിപ്ഷ്യൻ സ്വദേശിയായ 30 കാരൻ ഹോട്ടൽ മുറിയിൽവെച്ച് ഫിലിപ്പീൻ സ്വദേശിനിയായ 32കാരിയെ പീഡിപ്പിച്ചത്. ഒരു പാർട്ടി കഴിഞ്ഞ് മദ്യലഹരിയിലായിരുന്ന യുവാവ് ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. മദ്യപിച്ചതിനാൽ സ്വയം വാഹനമോടിച്ച് വീട്ടിൽ പോകാൻ സാധിക്കാത്തതിനാലാണ് ഇയാൾ മുറിയെടുത്തതെന്നും പ്രോസിക്യൂഷൻ റിപ്പോർട്ട് പറയുന്നു. എന്നാൽ മദ്യലഹരിയിലായിരുന്ന ഇയാൾ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവദിവസം ഇയാൾ മുറിയെടുത്ത ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സഫാരി പാർക്കിൽവെച്ച് കണ്ടുമുട്ടിയ ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. വാട്ട്സാപ്പ് വഴി ഇരുവരും തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു.

ALSO READ: ഭര്‍തൃ സഹോദരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതി കൂട്ടബലാത്സംഗത്തിനിരയായി

അതേസമയം യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ പ്രതി സമ്മതിച്ചത്. പരസ്പര സമ്മതത്തോടെയായിരുന്നു ഇതെന്നും അയാൾ പറഞ്ഞിരുന്നു. അതേസമയം കോടതിയിൽ ഇയാൾ കുറ്റം നിഷേധിച്ചു. കേസിൽ വിചാരണ നവംബർ 24ന് തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button