Food & CookeryLife Style

ഉച്ചയൂണിന് തയ്യാറാക്കാം നല്ല നാടന്‍ ഞണ്ട് മസാല

ഞണ്ട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും നാവില്‍ വെള്ളമൂറും. ഞണ്ട് വൃത്തിയാക്കാനും മറ്റും ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് പല വീടുകളിലെയും തീന്‍മേശകളില്‍ ഞണ്ട് എത്താത്തത്. ഞണ്ടുണ്ടെങ്കില്‍ ഉച്ചക്ക് ഒരുരുള കൂടുതല്‍ കഴിക്കാം എന്നാണ് പലരും പറയുന്നത്. രൂചിയൂറുന്ന ഒരു ഞണ്ട് വിഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതാ നാടന്‍ ഞണ്ട് മസാല എങ്ങനെ തയ്യാറാക്കുന്ന വിധം.

ചേരുവകള്‍
ഞണ്ട്- ആറ് എണ്ണം
സവാള അരിഞ്ഞത്- രണ്ടെണ്ണം
ചെറിയ ഉള്ളി- അരക്കപ്പ്
ഇഞ്ചി- ഒരു കഷ്ണം
വെളുത്തുള്ളി- 6 അല്ലി
തക്കാളി- ഒന്ന്
പച്ചമുളക്- മൂന്നെണ്ണം
മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല- മുക്കാല്‍ ടീസ്പൂണ്‍
കുടംപുളി- ഒരു വലിയ കഷ്ണം
ഉപ്പ്- പാകത്തിന്
കറിവേപ്പില- ആവശ്യത്തിന്
വെള്ളം- രണ്ട് കപ്പ്
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

ALSO READ: നിങ്ങള്‍ മുട്ടപ്പത്തിരി കഴിച്ചിട്ടുണ്ടോ? ഇതാ തയ്യാറാക്കി നോക്കൂ…

തയ്യാറാക്കുന്ന വിധം

ഞണ്ട് നന്നായി വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കാം. ചട്ടിയില്‍ ഞണ്ടും മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കുടംപുളിയും ഉപ്പും ഇട്ട് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. നന്നായി വെന്ത് ചാറ് കുറുകി വരുമ്പോള്‍ തീയണയ്ക്കാം. ചീനച്ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഗരം മസാല ചേര്‍ക്കുക. നന്നായി വഴന്ന് വരുമ്പോള്‍ വേവിച്ച വെച്ച ഞണ്ട് ചേര്‍ത്ത് കുറച്ച് സമയം തിളപ്പിക്കുക. ചാറ് ആവശ്യത്തിന് വറ്റി പാകമാവുമ്പോള്‍ തീ ഓഫ് ചെയ്യാം. നല്ല സ്വാദിഷ്ഠമായ ഞണ്ട് മസാല റെഡി.

Tags

Post Your Comments


Back to top button
Close
Close