Life StyleHealth & Fitness

വാർദ്ധക്യം; ആഹാരക്രമങ്ങളെക്കുറിച്ച് അറിയാം

വാർദ്ധക്യത്തിൽ ആഹാരക്രമവും ദഹനപ്രശ്‌നങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ പതിവാണ്. നാരുകളടങ്ങിയ പഴങ്ങൾ പച്ചക്കറികൾ, വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ എന്നിവയാണ് പ്രതിവിധി. ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുക. ഉപ്പ്, കൊഴുപ്പ്, എരിവ്, മസാല, മധുരം എന്നിവ പരമാവധി കുറയ്‌ക്കണം. തവിടു കളയാത്ത ധാന്യങ്ങൾ, ഡ്രൈഫ്രൂട്ട്സ്, പയർവർഗങ്ങൾ, പാടനീക്കിയ പാൽ, മോര്, മുട്ടയുടെ വെള്ള, ചെറുമത്സ്യങ്ങൾ ഇവ ഭക്ഷണത്തിലുൾപ്പെടുത്തുക. മാംസാഹാരം രണ്ടാഴ്‌ചയിലൊരിക്കൽ മതി. റെഡ്‌മീറ്ര് ഒഴിവാക്കുക.

പ്രഭാതഭക്ഷണമായി ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ, പച്ചക്കായ് പുഴുങ്ങിയത്, മധുരം കുറഞ്ഞ പഴങ്ങൾ എന്നിവ കഴിക്കാം. പ്രോട്ടീൻ, ജീവകം, നാരുകൾ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അനുപാതം ക്രമപ്പെടുത്തിയ സ്മൂത്തികൾ മികച്ചതാണ്. ക്ഷീണമകറ്റി ശരീരത്തിന് ഊർജവും രോഗപ്രതിരോധശേഷിയും നൽകാൻ സ്‌മൂത്തികൾ സഹായിക്കും. അത്താഴം രാത്രി എട്ടിന് മുൻപ് കഴിക്കുക. ദിവസവും രാവിലെ ഇളംചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കഴിച്ചാൽ കഫക്കെട്ട്, പനി, ജലദോഷം എന്നിവയെ പ്രതിരോധിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button