Latest NewsNewsIndia

തമിഴ് നാട്ടിൽ ഇനി ഡ്രൈവിംഗ് ലൈസൻസ് ആർക്കും എടുക്കാം; വിദ്യാഭ്യാസ യോഗ്യത വേണ്ട

ചെന്നൈ: തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ മിനിമം വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കി തമിഴ് നാട് സർക്കാർ. ഡ്രൈവർ മാരുടെ കുറവ് നികത്തുന്നതിനും , തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമാണ് സർക്കാരിന്റെ പുതിയ തീരുമാനം, കഴിഞ്ഞ ജൂണിൽ ഇത് സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു.

നിലവിൽ, 1989 ലെ കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് കുറഞ്ഞത് എട്ടാം ക്ലാസ് എങ്കിലും പാസായിരിക്കണം. എന്നാൽ ഈ നിയമം ഇല്ലാതാകുന്നതോടെ സമൂഹത്തിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന നിരവധി പേർക്ക് ലൈസൻസ് എടുക്കാൻ അവസരം ലഭിക്കും. ഇത് കൂടുതൽ തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിദ്യാഭ്യാസ യോഗ്യത നീക്കം ചെയ്യുന്നതോടെ നിരവധി പേർക്ക് ഗതാഗത മേഖലയിൽ ജോലി ലഭിക്കും. പ്രത്യേകിച്ച് യുവാക്കൾക്കാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിക്കുക. നിലവിൽ ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 22 ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവാണുള്ളത്. വിദ്യാഭ്യാസ യോ ഗ്യത ഡ്രൈവിം ഗ് ലൈസൻസിന്റെ മാനദണ്ഡമല്ലാതായി മാറുന്നതോടെ ഈ കുറവ് പരിഹരിക്കാനാകും എന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തൽ. 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു.

ALSO READ: ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി വികസനഭാവിയിലേക്ക് കുതിക്കാനൊരുങ്ങി ദുബായ്

മിനിമം വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാതെയാകുന്നതോടെ നിരവധി പേർക്ക് ലൈസൻസ് എടുക്കാൻ അവസരം ലഭിക്കുകയും ഗതാഗത മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button