Latest NewsIndiaInternational

കര്‍താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ: ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധം അറിയിച്ചു

പാക്കിസ്ഥാന്‍ പുറത്തിറക്കിയ ഔദ്യോഗിക വീഡിയോയില്‍ ഖാലിസ്ഥാന്‍ വിഘടനവാദികളുടെ ചിത്രങ്ങള്‍ ഇടംപിടിച്ചതിനെതിരൊണ് ഇന്ത്യ രംഗത്തെത്തിയത്.

ന്യൂഡല്‍ഹി: കര്‍താപൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ പുറത്തിറങ്ങിയതില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ച്‌ ഇന്ത്യ. നയതന്ത്രമാര്‍ഗങ്ങളിലുടെ ഇന്ത്യ പ്രതിഷേധം അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച്‌ പാക്കിസ്ഥാന്‍ പുറത്തിറക്കിയ ഔദ്യോഗിക വീഡിയോയില്‍ ഖാലിസ്ഥാന്‍ വിഘടനവാദികളുടെ ചിത്രങ്ങള്‍ ഇടംപിടിച്ചതിനെതിരൊണ് ഇന്ത്യ രംഗത്തെത്തിയത്.

ജര്‍ണെയ്ല്‍ സിങ് ഭിന്ദ്രന്‍വാല, മേജര്‍ ജനറല്‍ ഷാബെഗ് സിങ്, അമ്രിക് സിങ് ഖല്‍സ എന്നീ ഖലിസ്ഥാന്‍ വിഘടനവാദികളുടെ ചിത്രങ്ങളാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ട വീഡിയോയില്‍ ഇടംപിടിച്ചത്. ചടങ്ങുമായി ബന്ധപ്പെട്ട് പാക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പാണ് വീഡിയോ പുറത്തിറക്കിയത്. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഖലിസ്ഥാന്‍ എന്നെഴുതിയിക്കുന്നതും വ്യക്തമാണ്.

ഇടനാഴി തുറക്കാനുള്ള പാക്ക് നടപടികള്‍ക്കു പിന്നില്‍ ഐഎസ്‌ഐ അജണ്ടയുണ്ടെന്ന തന്റെ നിലപാട് ശരിവെയ്ക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button