KeralaLatest NewsNews

പിഎസ്‍സി പരീക്ഷ തട്ടിപ്പ്; പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ല : സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണ്. അവര്‍ക്കുള്ള ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ നടന്നു വരികയാണ്. ഇതിന്റെ ഫലം വൈകുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമായത്. നിയമന കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ട്. എങ്കിലും താത്കാലിക അഡ്വൈസ് മെമോ നല്‍കുന്നത് പരിഗണിക്കാന്‍ ആവശ്യപ്പെടും. സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ആദ്ദേഹം വ്യക്തമാക്കി.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയതും അന്വേഷണത്തിലുണ്ടായ വീഴ്ചകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നിരയില്‍ നിന്നും അനൂപ് ജേക്കബ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചത്.

Also read : പിഎസ് സി പരീക്ഷാ ക്രമക്കേട്; പ്രതികളെ ഒഴിവാക്കി മറ്റുള്ളവർക്ക് നിയമനം നൽകുന്നതിൽ തടസമില്ലെന്ന് ക്രൈംബ്രാഞ്ച്

കേസില്‍ അന്വേഷണം വഴിതിരിച്ചു വിടാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നു അടിയന്തരപ്രമേയത്തിന് അനുമതി തേടി കൊണ്ട് അനൂപ് ജേക്കബ് എംഎല്‍എ സംസാരിച്ചു. തട്ടിപ്പിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം മരവിപ്പിച്ചതിനാല്‍ മറ്റു ഉദ്യോഗാര്‍ത്ഥികളുടെ ഭാവി തുലാസിലാണെന്നും, ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button