KeralaLatest NewsNews

സംസ്ഥാനത്ത് കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം വൈകുമെന്ന് സൂചന

തിരുവനന്തപുരം : സംസ്ഥാനത്ത് കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം വൈകുമെന്ന് സൂചന. കെ.പി.സി.സി ഭാരവാഹികളെ രണ്ട് ഘട്ടമായി പ്രഖ്യാപിക്കാനാണ് ആലോചന. വര്‍ക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറി എന്നിവരെ മാത്രം ആദ്യം പ്രഖ്യാപിക്കും. ജംബോ കമ്മിറ്റിയെന്ന വിമര്‍ശനം ഒഴിവാക്കാനാണ് പുതിയ നീക്കം. വര്‍ക്കിങ് പ്രസിഡന്റ് പദവിയും വൈസ് പ്രസിഡന്റ് പദവിയും നിലനിര്‍ത്താനും ധാരണയായി.

വൈസ്പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറിമാരുള്‍പ്പെടെ കെ.പി.സി സി തയാറാക്കിയ ഭാരവാഹികളുടെ എണ്ണം 80 കവിഞ്ഞിരുന്നു. ഈ ജംബോ പട്ടികക്കെതിരെ വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ് രണ്ട് ഘട്ടമായി പ്രഖ്യാപിക്കണമെന്ന ആലോചന ഉയര്‍ന്നത്. വര്‍ക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ ഭാരവാഹികളുടെ പ്രഖ്യാപനം ആദ്യഘട്ടമായി നടത്തും.

മുപ്പതഞ്ചോളം ഭാരവാഹികളാകും ഇക്കൂട്ടത്തിലുണ്ടാവുക. സെക്രട്ടറിമാരുടെയും കെ.പി.സി.സി നിര്‍വാഹക സമിതിയംഗങ്ങളുടെയും പട്ടിക പിന്നീട് പ്രഖ്യാപിക്കും. ജംബോ പട്ടികയെന്ന വിമര്‍ശം ഇതോടെ ഒഴിവാക്കാമെന്നാണ് നേതാക്കള്‍ കരുതുന്നത്. ജനറല്‍ സെക്രട്ടറി വരെയുള്ളവരാണ് പാര്‍ട്ടി ഭരണഘടനാപരമായി ഭാരവാഹികള്‍ എന്ന വിശദീകരണവും നേതാക്കള്‍ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button