KeralaLatest NewsNews

ആലപ്പുഴ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം നിലച്ച സംഭവം : അന്വേഷണ തലവന്റെ റിപ്പോര്‍ട്ട് പുറത്ത്

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം നിലച്ച സംഭവത്തില്‍ അന്വേഷണ തലവന്റെ റിപ്പോര്‍ട്ട് പുറത്ത്. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ അടിക്കടി പൊട്ടാന്‍ കാരണം പൈപ്പുകളുടെ നിലവാരക്കുറവെന്നാണ് വകുപ്പ് തല അന്വേഷണ തലവന്റെ റിപ്പോര്‍ട്ട്. പൈപ്പ് നിരന്തരം പൊട്ടിയ തകഴി മേഖലയിലടക്കം പരിശോധന നടത്തിയ ശേഷമാണ് ജല അതോറിറ്റി പാലക്കാട് സൂപ്രണ്ട് എന്‍ഞ്ചിനീയര്‍ ആര്‍. ജയചന്ദ്രന്‍ പ്രതികരിച്ചത്. മറ്റ് മേഖലകളിക്കാളും നിലവാരക്കുറവ് തകഴി മേഖലകളില്‍ സ്ഥാപിച്ച പൈപ്പുകളില്‍ പ്രകടമാണെന്ന് എന്‍ഞ്ചിനീയര്‍ വ്യക്തമാക്കി.

Read More :വെള്ളംകുടി മുട്ടി; കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച

ആലപ്പുഴയില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് 13 ദിവസം പിന്നിട്ടു. കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് ആലപ്പുഴ കുടിവെള്ള പദ്ധതി. എന്നാല്‍ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍ കാരണം ഭൂഗര്‍ഭ പൈപ്പുകള്‍ പൊട്ടി അടിക്കടി കുടിവെള്ള വിതരണം മുടങ്ങുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button