Latest NewsUAENewsGulf

രാജ്യത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

ദുബായ് : രാജ്യത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അന്തരീക്ഷത്തില്‍ മഴമേഘങ്ങളുടെ ഒരു വലിയ കൂട്ടം ഇപ്പോഴുമുണ്ട് . ഈ മഴമേഘങ്ങളാണ് കഴിഞ്ഞ ദിവസം യു.എ.ഇയില്‍ കനത്ത മഴയ്ക്ക് കാരണമായി തീര്‍ന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തലവന്‍ പറയുന്നു.

Read Also :ദുബായില്‍ കനത്ത മഴയും ശക്തമായ പൊടിക്കാറ്റും വീശിയടിച്ചു

രണ്ട് ദിവസത്തിനിടയില്‍ അഞ്ച് ഇത്തരത്തിലുള്ള മഴമേഘങ്ങളുടെ പ്രവര്‍ത്തനം നടന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം തലവന്‍ ഖാലിദ് അല്‍ ഒബൈദി പറയുന്നു.

അറേബ്യന്‍ ഗള്‍ഫിലും അല്‍-ഐയിനിലും ഈ മഴമേഘങ്ങളുടെ പ്രവര്‍ത്തനമാണ് യു.എ.യില്‍ കനത്ത മഴയ്ക്ക് ഇടയാക്കിയത്.

കഴിഞ്ഞ ദിവസത്തെ മഴയില്‍ യു.എ.യിലെ ഭൂരിഭാഗവും പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തംഭനവും ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button