Latest NewsKeralaNews

സിസേറിയന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും വിധിച്ച് കോടതി

കൊല്ലം: സിസേറിയന് കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും വിധിച്ച് കോടതി. പ്രസവ ശസ്ത്രക്രിയ നടത്തുന്നതിനു 2000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഡോക്ടര്‍ക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും. കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ ജൂനിയര്‍ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്തറിനെ ആണ് തിരുവനന്തപുരം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ് എം.ബി.സ്‌നേഹലത ശിക്ഷിച്ചത്. ഡോ. റിനു ഇപ്പോള്‍ ഇടുക്കി നെടുങ്കണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയാണ്.

2011 ഡിസംബര്‍ രണ്ടിനാണു ഡോ. റിനു വിജിലന്‍സിന്റെ പിടിയിലായത്. പരാതിക്കാരന്റെ ഭാര്യയെ നവംബര്‍ 28ന് കടയ്ക്കല്‍ ആശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിച്ചെങ്കിലും കൈക്കൂലി നല്‍കാത്തതിനാല്‍ ശസ്ത്രക്രിയ നീട്ടിക്കൊണ്ടു പോകുന്നതായി കാണിച്ചാണു പരാതി നല്‍കിയത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണു ഫിനോഫ്തലിന്‍ പൊടി പുരട്ടിയ 2000 രൂപ പരാതിക്കാരന്‍ ഡോക്ടര്‍ക്കു നല്‍കിയത്.

വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന റെക്‌സ് ബോബി അര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡിവൈഎസ്പിക്കു സ്ഥലം മാറ്റം ഉണ്ടായി. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഇപ്പോള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ദക്ഷിണ മേഖല എസ്പി ആര്‍.ജയശങ്കര്‍ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button