Latest NewsKeralaNews

കെട്ടിടത്തില്‍ നിന്ന് കാല്‍വഴുതി വീണ തൊഴിലാളി മരിച്ചു

കോട്ടയം :കെട്ടിടത്തില്‍ നിന്ന് കാല്‍വഴുതി വീണ തൊഴിലാളി മരിച്ചു. പാലായിലാണ് സംഭവം. കെട്ടിട നിര്‍മ്മാണത്തിനിടെ കാല്‍വഴുതി വീണ് പരുക്കേറ്റ തൊഴിലാളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ഇടനാട് കൊച്ചുപറമ്പില്‍ കെ.വി. ചന്ദ്രന്‍ (55) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30 ഒടെ നെല്ലിയാനി പള്ളിക്ക് സമീപമായിരുന്നു അപകടം. നിര്‍മ്മാണ തൊഴിലാളിയായ ചന്ദ്രന്‍ കെട്ടിടത്തില്‍ മച്ച് വാര്‍ക്കുന്നതിനായി തട്ട് അടിച്ച ശേഷം ഇറങ്ങുമ്‌ബോള്‍ കാല്‍ വഴുതിവീഴുകയായിരുന്നു.

തലക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സംസ്‌കാരം നാളെ ചൊവ്വ (12) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പില്‍. ഭാര്യ: കുറിച്ചി കോയിപ്പള്ളില്‍ പരേതയായ വത്സമ്മ. മക്കള്‍: മനീഷ് ചന്ദ്രന്‍, മിനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button