Latest NewsNewsIndia

മോഷണം നടത്തിയതിന്റെ തെളിവ് നശിപ്പിക്കാൻ സിസിടിവി റെക്കോർഡറിന് പകരം സെറ്റ് ടോപ് ബോക്‌സ്‌ മോഷ്ടിച്ച് കള്ളൻ

ന്യൂഡൽഹി: ജ്വല്ലറിയിൽ മോഷണം നടത്തിയതിന് ശേഷം തെളിവ് നശിപ്പിക്കാൻ സിസിടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡർ ആണെന്ന് കരുതി കള്ളന്മാർ അടിച്ചുമാറ്റിയത് ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ്. ബീഗംപുറില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ഉപഭോക്താക്കളെന്ന വ്യാജേന രണ്ടുപേര്‍ ജ്വല്ലറിയിൽ എത്തിയത്. ആ സമയത്ത് ജ്വല്ലറിയുടെ ഉടമയായ ഗുൽഷൻ മാത്രമേ ജ്വല്ലറിയിലുണ്ടായിരുന്നുള്ളു.പിന്നീട് മറ്റു രണ്ടുപേര്‍ കൂടിയെത്തുകയായിരുന്നു. മുഖം മറയ്ക്കാതെയാണ് പ്രതികൾ ജ്വല്ലറിയിലെത്തിയത്. കടയിൽ ആരുമില്ലെന്ന് മനസ്സിലാക്കിയ സംഘം കടയുടമയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ജ്വല്ലറി കൊള്ളയടിക്കുകയായിരുന്നു. മോഷണം ചെറുക്കുന്നതിനിടെ ഗുല്‍ഷനെ സംഘം മര്‍ദിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

Read also: ആ​ക്രി പെറുക്കാനാണെന്ന വ്യാജേനയെത്തി മോഷണം; നാല് പേർ പിടിയിൽ

25 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും കൈക്കലാക്കിയാണ്സംഘം കടന്നത്. ഇതിനിടെ തെളിവ് നശിപ്പിക്കുന്നതിനായി സിസിടിവി റെക്കോർഡർ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സിസിടിവി റോക്കോർ‌ഡിന് പകരം ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് ആണ് ഇവർ എടുത്തത്. ജ്വല്ലറി കൊള്ളയടിക്കുന്നതിന്റെയും സെറ്റ് ടോപ്പ് ബോക്സ് എടുക്കുന്നതിന്റയും ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button