KeralaLatest NewsNews

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇടിമിന്നലിന് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വരുന്ന നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും എന്നാൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also: കനത്തമഴ; സ്‌കൂളുകൾ അടച്ചു, പലയിടങ്ങളിലും ചെറുതും വലുതുമായ നാശനഷ്ടങ്ങള്‍

ഇടിമിന്നലേറ്റ് സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിറവം സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് പേര്‍ക്ക് മിന്നലേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button