KeralaLatest NewsNews

തിരുവനന്തപുരത്ത് ആറു മാസത്തിനുള്ളിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ മരണം; സംഭവത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകി യുവ മോർച്ച

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറു മാസത്തിനുള്ളിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവ മോർച്ച പരാതി നൽകി. സിവിൽ എഞ്ചിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി രതീഷ്, എം ടെക് രണ്ടാം വർഷ വിദ്യാർത്ഥി കോഴിക്കോട് വടകര സ്വദേശി അനന്തപത്മനാഭൻ എന്നിവർ ആറു മാസത്തിനിടയിലാണ് മരണപ്പെട്ടത്.

ALSO READ: വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഏഴ് അധ്യാപകര്‍ അറസ്റ്റില്‍

സംഭവത്തിൽ ലഹരി മാഫിയയുടെ ഇടപെടൽ ആരോപിച്ചാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ (AICTE) ചെയർമാന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് ആർ .എസ് ആണ് പരാതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button