Latest NewsNewsTechnology

കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധി : പുതിയ പ്ലാൻ അവതരിപ്പിച്ച് വോഡാഫോൺ

കുറഞ്ഞ നിരക്കിൽ കൂടുതൽ കാലാവധി നൽകുന്ന പുതിയ പ്ലാൻ അവതരിപ്പിച്ച് വോഡാഫോൺ. അധിക ഡാറ്റ ഉപയോഗിക്കാതെ കൂടുതല്‍ കോളുകള്‍ മാത്രം ആവശ്യമായവരെ ലക്ഷ്യമിട്ട് 225 രൂപയുടെ പ്ലാനാണ് കമ്പനി പുറത്തിറക്കിയത്. 4 ജിബി 4 ജി / 3 ജി / 2 ജി ഡാറ്റ പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി, റോമിംഗ് കോൾ,600 എസ്എംഎസ് എന്നീ ഓഫറുകളോട് കൂടിയ പ്ലാൻ 48 ദിവസം കാലയളവിലാകും ലഭിക്കുക.

അതേസമയം ആനുകൂല്യങ്ങളേക്കാള്‍ വാലിഡിറ്റിക്ക് പ്രാധാന്യം നല്‍കുന്നവരെ ലക്ഷ്യമിട്ടു 225 രൂപയുടെ പ്ലാനിന് സമാനമായി 205,299 രൂപ എന്നീ പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്. 205 രൂപയുടെ പ്ലാനിൽ 2 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയിസ് കോൾ എന്നിവ 38 ദിവസത്തേക്ക് നൽകുന്നു.225 രൂപയുടെ പ്ലാൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

Also read : മെയ്ക്ക് ഇന്‍ ഇന്ത്യ; കഞ്ചിക്കോട് നിര്‍മ്മിച്ച സര്‍വ്വത്ര ബ്രിഡ്ജ് സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button