KeralaLatest NewsNews

വെള്ളയേക്കാൾ നൻമ കാക്കിക്ക് തന്നെ : ഏറ്റുമാനൂർ പോലീസിന് ബിഗ് സല്യൂട്ട്

ഏറ്റുമാനൂര്‍ : വെള്ളയേക്കാൾ നൻമ കാക്കിക്ക് തന്നെയെന്നു തെളിയിക്കുകയാണ് ഏറ്റുമാനൂർ പോലീസ്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാനാണു പോലീസ് ഒത്തൊരുമിച്ച് നിന്നത്. കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതര്‍ സ്ഥലം വിട്ടു നൽകാതെ വന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. പോലീസ് മൃതദേഹവുമായി നഗരസഭാ ഓഫീസിനുമുന്നിലെത്തിയതോടെ സ്ഥലം വിട്ടു നൽകാന്‍ തീരുമാനിച്ചു. എന്നാൽ ആ കുഞ്ഞിനെ അടക്കം ചെയ്യാനുള്ള കുഴിയെടുക്കാൻ ആളെ വിട്ടുകൊടുക്കാതെ വന്നതോടെ പോലീസുകാര്‍ തന്നെ കുഴിയെടുത്തു കുഞ്ഞിന്റെ മൃതദേഹം  സംസ്കരിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കെ.സജിയാണ് എല്ലാം സ്വന്തം കടമയെന്ന പോലെ ചെയ്തത്. എസ്.ഐ. അനൂപ് സി.നായര്‍, സി.പി.ഒ.മാരായ പദ്മകുമാര്‍, അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

https://www.facebook.com/CPTKerala/posts/944369165947913?__xts__%5B0%5D=68.ARB2ZlkSYauYV2OUCvbMje6-g8ih_4XnhPek6pzunjCxB_KgMzDlwXw1fXr9qpv8PIWOMMmwwoPke2IGMSt0JCv9J3CkSrz4V6noxzmU_qRH2XrNMTL6X8ktX24zIbvVCX-B6wG9m28cIyUkJzgySu6QIuqwMSKscLdPf0LyVPycvDlRyEt239v_rGoUoN-G5GjgrEv-HNLnaGpCCWVALaCIihpVTu5yRCGKPbKv8RHJArhM3yz2Rq4Hj__fNdyjb_9xBQtpkQtWkQ_z45bDXGPAUpZkLSNHglykp4pInAD2RgSnyg_mk9s9Jwbe0iwFZhyr7lYtKxx69U3sN0qNOkY&__tn__=-R

Also read : ബിദിനത്തില്‍ കണ്ട ചില കാഴ്ചകള്‍ ഏതൊരു മനുഷ്യ സ്‌നേഹിയുടേയും കണ്ണു നിറക്കുന്നത്; മതമൈത്രിയുടെ ഈ മഹനീയ മാതൃക നമുക്കും പിന്തുടരാം

shortlink

Related Articles

Post Your Comments

Related Articles


Back to top button