Life Style

രാവിലെ നിർബന്ധമായും ഒഴിവാക്കേണ്ട ആഹാരങ്ങൾ

പെട്ടന്നു ദഹിക്കുന്ന ആഹാരം പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്നതാണു നല്ലത്. ഇഡ്ഡലിയും ദോശയും പോലെയുള്ള ആഹാരം ഇക്കാര്യത്തില്‍ ഏറെ മികച്ചതാണ്. ഇതു നിങ്ങളുടെ ബുദ്ധിയും ആരോഗ്യത്തെയും മികച്ചതാക്കും. എന്നാൽ രാവിലെ കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പാന്‍ കേക്കുകളും ഡോണറ്റുകളും കഴിക്കുന്നത് ഒഴിവാക്കണം. ആവശ്യത്തിലുമധികം മധുരമുള്ള ഇവ കഴിക്കുന്നതു ദിവസം മുഴുവന്‍ ക്ഷീണം ഉണ്ടാകാന്‍ കാരണമാകും.

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സാന്‍വിച്ചിനേയും ബര്‍ഗറിനെയും ആശ്രയിക്കുന്നവര്‍ കുറവല്ല. എന്നാല്‍ ഇവയില്‍ ചേര്‍ക്കുന്ന മുട്ടയുടെയും മാംസത്തിന്റെയുമൊക്കെ ഗുണനിലവാരം കുറവായിരിക്കും. ഇതും ആരോഗ്യത്തിനു ഹാനികരമാണ്. ഷെയ്ക്കിൽ ധാരാളം മധുരം അടങ്ങിയിട്ടുണ്ട് . ഇതു ശരീരത്തിന് ദോഷമാണ് . കുട്ടികളുടെ ഭക്ഷണത്തില്‍ രാവിലെതന്നെ ഷേയ്ക്ക് ഉള്‍പ്പെടുത്തിയാല്‍ അവരുടെ ഉന്‍മേഷം നഷ്ടപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button