Latest NewsNewsInternational

ഒരു സഫാരി പാര്‍ക്കില്‍ വെച്ചു തുടങ്ങിയതാണ് ആ സൗഹൃദം, കടുവയും ആടും തമ്മിലുള്ള ബന്ധം എല്ലാവരെയും അത്ഭുതപ്പെടുത്തി; അപ്രതീക്ഷിതമായി ഒരു ദിവസം കടുവ ചെയ്‌തത്‌

മോസ്കൊ: റഷ്യയിലെ ഒരു സഫാരി പാര്‍ക്കില്‍ വെച്ചു തുടങ്ങിയതാണ് ആ സൗഹൃദം. മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല മൃഗങ്ങള്‍ക്കിയിലും നല്ല സൗഹൃദം വളരാറുണ്ടെന്ന് അവർ തെളിയിച്ചു. അവർ എന്നു പറഞ്ഞാൽ ഒരു കടുവയും, ആടുമാണ്. അത്തരം കൂട്ട്‌ക്കെട്ടിന് ഉത്തമ ഉദാഹരമാണ് ഈ ചിത്രം. ഒരു കടുവയും ആടുമാണ് ഈ കഥയിലെ നായകന്മാര്‍. എന്നാല്‍ കഥയിലെ നായകരില്‍ ഒരാള്‍ ഇപ്പോള്‍ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.

2015ല്‍ കടുവയ്ക്ക് ഭക്ഷണമായി വന്നതായിരുന്നു ആ കുഞ്ഞാട്. തൈമുര്‍ എന്ന ആടും അമുര്‍ എന്ന സൈബീരിയന്‍ കടുവയുമാണ് കഥയിലെ കഥാപാത്രങ്ങള്‍. എന്നാല്‍ ഇവിടെ വെച്ച്‌ അക്രമണ സ്വഭാവമെല്ലാം മറന്ന് ഇവര്‍ പരസ്പരം ചങ്ങാതിന്മാരായി. ആ സൗഹൃദം വളര്‍ന്ന് പന്തലിച്ച്‌ വേര്‍പിരിയാന്‍ കഴിയാത്ത വിധം എത്തി. ആ സൗഹൃദം വളര്‍ന്ന് പന്തലിച്ച്‌ വേര്‍പിരിയാന്‍ കഴിയാത്ത വിധം എത്തി. ഇതിനിടെ തൈമുറിനെ തനിക്കറിയാവുന്ന ഇരപിടിത്തം പഠിപ്പിക്കാനും അമുര്‍ ശ്രമിച്ചിരുന്നു.ഒരുമിച്ച്‌ കളിച്ചും ഭക്ഷണം കഴിച്ചും അങ്ങനെ വര്‍ഷങ്ങള്‍ കടന്ന് പോയി. ഇതിനിടെ തൈമുറിന് നല്ല ധൈര്യവും വെച്ച്‌ തുടങ്ങി. പിന്നീട് തൈമുര്‍ അമുറിനെ ചെറുതായി ശല്യം ചെയാനും തുടങ്ങി. ഒരു ദിവസം തൈമുറിന്റെ കുസൃതികള്‍ സഹിക്കവയ്യാതെ ക്ഷുബിതനായ കടുവ ആടിനെ ഒന്ന് എടുത്ത് കുടഞ്ഞ് കുന്നിന്‍ മുകളില്‍ നിന്ന് താഴേക്കിട്ടു. ഇതോടെ ഇവരുടെ കൂട്ടുകെട്ടും പൊട്ടി. വീഴ്ച്ചയില്‍ പരിക്കേറ്റ തൈമുറിന്റെ ആരോഗ്യ സ്ഥിതി അത്യന്തം ദയനീയമായി. പല പ്രമുഖരെയും പോലെ വിദഗ്ധ ചികിത്സയ്ക്കായി രാജ്യതലസ്ഥാനമായ മോസ്‌കോയിലേക്ക് അയച്ചെങ്കിലും ആരോഗ്യം തിരിച്ചു കിട്ടിയില്ല. ഒടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിന് തൈമുര്‍ ലോകത്തോട് വിട പറഞ്ഞു.

ALSO READ: ജലന്ധറില്‍ പുലി ഇറങ്ങി ; ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത് ആറ് മണിക്കൂര്‍ ;ചിത്രങ്ങള്‍

ഈ ദുഃഖ വാര്‍ത്ത പാര്‍ക്ക് അധികൃതര്‍ തന്നെയാണ് പുറത്തു വിട്ടത്. സ്വാഭാവിക കാരണങ്ങള്‍ കൊണ്ടാണ് മരണമെന്ന് തൈമുറിനെ പരിപാലിച്ചിരുന്ന എല്‍വിറ ഗൊലോവിന പറഞ്ഞു. അവന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ്ണ ബഹുമതിയോടെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തൈമുറിന്റെ ഓര്‍മ്മയ്ക്കായി അടക്കിയ സ്ഥലത്തിന് സമീപത്തായി അജ പ്രമുഖന്റെ ഒരു വെങ്കല പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button