KeralaLatest NewsNews

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 27 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ 27 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. പേസ്റ്റ് രൂപത്തിലാക്കിയ ഒരു കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടി കൂടിയത്. കണ്ണൂർ പിണറായി സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്.സ്വർണ്ണം ദുബായിൽ നിന്ന് കാൽ പാദത്തിൽ കെട്ടിവെച്ചാണ് എത്തിച്ചത്. 27 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് കണ്ടെടുത്തതെന്ന് എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു.

ALSO READ: മലദ്വാരത്തിൽ സ്വർണ്ണ ഗുളിക; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

ഇന്നലെ 71.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button