Latest NewsNewsIndia

ഐടി മേഖലയില്‍ ജോലിക്കാരുടെ എണ്ണം ഇരട്ടിയിലധികം വെട്ടികുറയ്ക്കുന്നു : നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമാകും : നയം വ്യക്തമാക്കി പ്രധാന ഐടി കമ്പനികള്‍

മുംബൈ : ഐടി മേഖലയില്‍ ജോലിക്കാരുടെ എണ്ണം ഇരട്ടിയിലധികം വെട്ടികുറയ്ക്കുന്നു. നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമാകും . ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനു പിന്നില്‍ തങ്ങളുടെ നയം വ്യക്തമാക്കി പ്രധാന ഐടി കമ്പനികള്‍. തൊഴിലാളികളുടെ എണ്ണം വരുന്ന പാദത്തില്‍ അഞ്ച് മുതല്‍ എട്ട് ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് ആലോചന.സാങ്കേതിക വിദ്യയിലെ വളര്‍ച്ചയും അ േമരിക്കയിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങളും ചെലവ് ചുരുക്കാനുള്ള സമ്മര്‍ദ്ദങ്ങളുമാണ് പ്രധാനമായും ഐടി കമ്പനികളെ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതോടെ 20,000ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിവരം.

read also :ലാഭം പെരുപ്പിച്ച് കാണിക്കുവാൻ അനധികൃത നടപടി സ്വീകരിച്ചെന്നു ആരോപണം; രാജ്യത്തെ പ്രമുഖ ഐടി കമ്പനിയുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു

ഐടി കമ്പനികളില്‍ പ്രൊജക്ട് മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ വെല്ലുവിളി. ഇവരുടെ നിലവിലെ പാക്കേജ് 20 ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ്. ഇത് നടപ്പിലായാല്‍ രാജ്യത്തെ തൊഴിലില്ലായ്മ ഇനിയും ഉയരുമെന്നാണ് വിവരം. ഇതിന് പുറമെ മധ്യതലത്തിലുള്ള ജീവനക്കാര്‍ക്കും ജോലി നഷ്ടപ്പെടും.

ഐടി കമ്പനികളില്‍ പ്രധാനികളായ കോഗ്‌നിസെന്റ്, ഇന്‍ഫോസിസ് എന്നിവര്‍ ഇതിനോടകം തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്തെ 12000 തൊഴിലാളികളെ കോഗ്‌നിസന്റ് പിരിച്ചുവിടും. ഇന്‍ഫോസിസില്‍ 10000 പേര്‍ക്ക് ജോലി നഷ്ടപ്പെടും. പ്രവര്‍ത്തന മൂലധനം 350 മില്യണ്‍ ഡോളര്‍ മുതല്‍ 400 മില്യണ്‍ ഡോളര്‍ വരെ ലാഭിക്കാനാണ് കോഗ്‌നിസന്റിന്റെ ശ്രമം.100 മില്യണ്‍ ഡോളര്‍ മുതല്‍ 150 മില്യണ്‍ ഡോളര്‍ വരെ ലാഭിക്കാനാണ് ഇന്‍ഫോസിസിന്റെ ശ്രമം.

ഇരു കമ്പനികളും അമേരിക്കയില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കും. അമേരിക്കയില്‍ തന്നെ ഐടി രംഗത്ത് സ്വാധീനം ഉറപ്പിക്കാനാണ് നീക്കം. അമേരിക്കയില്‍ ജോലി നല്‍കുന്നത് ഇന്ത്യയില്‍ ജോലി നല്‍കുന്നതിനെ അപേക്ഷിച്ച് ചെലവേറിയ തീരുമാനമാണ്. ഇതിനാലാണ് ഇന്ത്യയിലുള്ള 22000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button