Latest NewsIndiaNews

ജെഎൻയു വിദ്യാർത്ഥികളുടെ സമരത്തിൽ സംഘർഷം

ന്യൂ ഡൽഹി : ഫീസ് വർദ്ധനക്കെതിരെ ഡൽഹി ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ സംഘർഷം. പോലീസും വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു. ചർച്ചയക്ക് അധികൃതർ തയ്യാറാകുന്നില്ലെന്നു വിദ്യാർത്ഥികൾ ആരോപിക്കുന്നു. ജെഎൻയുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാനെത്തിയ സമയത്തു ജെഎൻയു സ്റ്റുഡന്‍റ് യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു സമരം നടത്തിയത്. ബാരിക്കേഡ് തകർത്ത് വിദ്യാർത്ഥികൾ പുറത്തേക്ക് ഇറങ്ങി.

ഫീസ് വര്‍ധനക്കെതിരെ ക്യാമ്പസില്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം നടക്കുന്നുണ്ട്. ഇവിടെ പഠിക്കുന്നവരില്‍ അധികം പേരും പാവപ്പെട്ടവരാണ്. ഇങ്ങനെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചാല്‍ എങ്ങനെ പഠിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു. വിദ്യാര്‍ഥികളുടെ സമരം അനാവശ്യമാണെന്നും സര്‍വകലാശാലയുടെ സാമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം.

Also read : പൊതുസര്‍വീസ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി കുറയ്ക്കാനൊരുങ്ങി കേന്ദ്രം : 15 വര്‍ഷം കഴിഞ്ഞവ നിരോധിച്ചേക്കും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button