KeralaLatest NewsNewsIndia

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നീക്കം : കെപിസിസിയ്ക്ക് ശക്തമായ വിയോജിപ്പ്

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നീക്കത്തില്‍ ശ്കതമായ വിയോജിപ്പുമായി കെപിസിസി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. ശിവസേനയുമായി കൂട്ടുചേരുന്നത് കോണ്‍ഗ്രസിന്‍റെ നിലപാടിന് യോജിച്ച കാര്യമല്ല. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മുന്നണി പ്രതിപക്ഷത്തിരിക്കണമെന്നു കെപിസിസി വ്യക്തമാക്കുന്നു. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കൊപ്പം കൂടാനുള്ള നീക്കത്തില്‍ നിന്നും പിന്മാറണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടാൻ കെപിസിസിയിൽ തീരുമാനമായിട്ടുണ്ട്.

ശിവസേന-എന്‍സിപി സഖ്യം ഉണ്ടായാല്‍ കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണച്ചേക്കും. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ആയെന്നാണ് റിപ്പോർട്ട്. നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് പിന്തുണയ്ക്കാതെ ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് എന്‍സിപി വ്യക്തമാക്കി. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടാകും ശിവസേനയെ പിന്തുണയ്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം  എടുക്കുക. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.

Also read : ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നു : പ്രഖ്യാപനത്തിന് മുന്നോടിയായി ശിവസേന കേന്ദ്രമന്ത്രി രാജി വെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button