NewsSports

പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച വിജയം

ലണ്ടന്‍: പ്രീമിയര്‍ ലീഗിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച ജയം. ബ്രൈറ്റണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്പിച്ചത്. മറ്റൊരു മത്സരത്തില്‍ വൂള്‍വ്‌സ് ആസ്റ്റണ്‍ വില്ലയെ 2-1ന് മറികടന്നു. ഇരുപകുതികളിലുമായി വ്യക്തമായ ആധിപത്യത്തോടെയാണ് മാന്‍യൂ കളം നിറഞ്ഞത്. കളിയുടെ 17-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് പെരേരയാണ് ആദ്യ ഗോള്‍ നേടിയത്. ഡേവി പ്രോപ്പര്‍ 19-ാം മിനിറ്റില്‍ രണ്ടാം ഗോളുംനേടി. ആക്രമവും പ്രതിരോധവും ഒരുപോലെ ശക്തമാക്കിയാണ് യുണൈറ്റഡ് ഇന്നലെ കളിച്ചത്.

രണ്ടാം പകുതിയില്‍ നിരന്തരപരിശ്രമത്തിലൂടെ ബ്രൈറ്റണ്‍ നിര യുണൈറ്റഡിന്റെ പ്രതിരോധമതില്‍ തകര്‍ത്ത് ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ രണ്ടുമിനിറ്റിനകം മാഞ്ചസ്റ്ററിന്‍ കരുത്ത് വീണ്ടും ബ്രൈറ്റണ്‍ അറിഞ്ഞു. മാക്കസ് റാഷ്‌ഫോഡ് 66-ാം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി ജയം ആധികാരികമാക്കി. 16 പോയിന്റുകളോടെ യുണൈറ്റഡ് 7-ാം സ്ഥാനത്താണ്.15 പോയിന്റുകളോടെ ബ്രൈറ്റണ്‍ 11-ാം സ്ഥാനത്തുമാണുള്ളത്. സമനിലക്കായി പരിശ്രമിച്ച വില്ലക്ക് അധികസമയത്ത് മുഹമ്മദ് ഹസ്സനിലൂടെ ഫലംകിട്ടി.

ALSO READ:ഹാമര്‍ ത്രോ അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവം : അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തു

92-ാം മിനിറ്റില്‍ ലീഡ് 1-2 ആക്കി കുറയക്കാനായി എന്ന സമാധാനത്തില്‍ വില്ല മടങ്ങി. വൂള്‍വ്‌സ് മാഞ്ചസ്റ്ററിന് തൊട്ടുപിന്നില്‍ 15 പോയിന്റുകളോടെ 8-ാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആസ്റ്റണ്‍ വില്ല ഏറെത്താഴെ 17-ാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button