Latest NewsKeralaNews

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയെന്ന് പൊലീസ്

ശബരിമല കാനന ക്ഷേത്രമായതിനാലും ഭക്തര്‍ക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നതിനാലും മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കൂടുതലാണ്

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കേന്ദ്ര ഏജന്‍സികളും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ഭീഷണി ഉണ്ടാകാനിടയുള്ള സാഹചര്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജന്‍സികളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.

ഡോളിയില്‍ വരുന്നവരെയും കാക്കി പാന്റ് ധരിച്ച് വരുന്നവരെയും നിരീക്ഷിക്കണമെന്നും സ്വാമി അയ്യപ്പന്‍ റോഡ് വഴി സന്നിദ്ധാനത്തേക്ക് കൊണ്ടുപോകുന്ന സാധന സാമഗ്രികള്‍ പരിശോധിക്കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല കാനന ക്ഷേത്രമായതിനാലും ഭക്തര്‍ക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നതിനാലും മാവോയിസ്റ്റ് ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കൂടുതലാണ്.

ALSO READ: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം; അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍

എഡിജിപി ഷേക്ക് ദര്‍വേഷ് സാഹേബിനാണ് നാല് ഘട്ടങ്ങളിലായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. വിദേശ തീര്‍ത്ഥാടകരുടെ വിവര ശേഖരണം നടത്തണം, പുല്ലുമേട്ടില്‍ പട്രോളിംഗ് ശക്തമാക്കണം, സിസിടിവി ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്തി ഉറപ്പാക്കണം എന്നീ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button