Latest NewsKeralaNews

മരടിലെ ഫ്ലാറ്റുകൾ പൊളിക്കൽ : തീയതി തീരുമാനിച്ചു

എറണാകുളം : മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനായുള്ള തീയതി തീരുമാനിച്ചു. ജനുവരി 11,12 തീയതികളിലാകും ഫ്ലാറ്റുകൾ പൊളിക്കുക. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനുവരി 11ന് ആല്‍ഫ വെഞ്ചേഴ്സിന്‍റെ ഇരട്ട കെട്ടിട്ടങ്ങളും ഹോളി ഫെയ്ത്തിന്‍റെ കെട്ടിട്ടവും പൊളിക്കും. ജനുവരി 12-ന്ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ് എന്നീ ഫ്ലാറ്റുകളും പൊളിച്ചു നീക്കും. ഇതിനായി എത്ര സ്ഫോടക വസ്തുകള്‍ ശേഖരിക്കണം എന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കും.

ജനുവരി ഒന്‍പതിനകം ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാല്‍ മൂന്ന് ദിവസം കൂടി എടുത്ത് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനും, തീയതി നീണ്ടു പോയതിനിടയായ സാഹചര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു. മൈക്രോ സെക്കന്‍ഡ് സമയം കൊണ്ട് ഫ്ളാറ്റുകള്‍ തകര്‍ക്കാന്‍ സാധിക്കുമെന്നു വിദഗ്‌ധർ അറിയിച്ചു. കെട്ടിട്ടം പൊളിക്കുന്നതിന് മുന്നോടിയായി ഫ്ലാറ്റുകള്‍ക്ക് 200 മീറ്റര്‍ ചുറ്റുവട്ടത്തില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കും. കെട്ടിട്ടം പൊളിക്കലിനു മുൻപായി ദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ പ്രത്യേക യോഗം സബ് കളക്ടര്‍ വിളിച്ച് ചേർക്കും.

Also read : മരട് ഫ്‌ലാറ്റ് പൊളിക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍; ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കൂടി നഷ്ടപരിഹാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button