Life Style

പാലില്‍ ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍

പാലില്‍ മധുരം ചേര്‍ത്തു കുടിയ്‌ക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പഞ്ചസാര ഒഴിവാക്കി ശര്‍ക്കര ചേര്‍ക്കാം. തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണിത്. അനീമിയ തടയാനുള്ള നല്ലൊരു വഴിയാണ്‌ പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുന്നത്‌. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്‌ക്കാവുന്ന ഒരു വഴിയാണിത്. പാലില്‍ ശര്‍ക്കര കലക്കി കുടിയ്‌ക്കുന്നത്‌ ചര്‍മത്തിനും മുടിയ്‌ക്കും ഏറെ ഗുണകരമാണ്‌. തിളങ്ങുന്ന ചര്‍മം ലഭിയ്‌ക്കും, മുടിയുടെ ആരോഗ്യവും വര്‍ദ്ധിയ്‌ക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ പറ്റിയ നല്ലൊരു വഴി കൂടിയാണ്‌ പാല്‍-ശര്‍ക്കര മിശ്രിതം.

ദഹനക്കേട്‌, വിരശല്യം തുടങ്ങിയവയ്‌ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്‌ ശര്‍ക്കര പാലില്‍ കലക്കി കുടിയ്‌ക്കുന്നത്‌. മാസമുറ വേദന കുറയ്‌ക്കുന്നതിനുള്ള നല്ലൊരു ഉപാധിയാണിത്‌. മാസമുറ വേദന കുറയ്‌ക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്‌ക്കുന്ന നല്ലൊരു വഴിയാണ് പാലും ശർക്കരയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button