Latest NewsKeralaNews

‘ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണം’ പൊലീസ് റിപ്പോര്‍ട്ടിനെ കുറിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ശ്രീറാം അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതെന്നും പറഞ്ഞു. നിയമസഭയില്‍ രേഖാമൂലം മറുപടിനല്‍കുകയായിരുന്നു മന്ത്രി. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടെ മറുപടിയിലെ സൂചന. കേസില്‍നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നു എന്നതിന്റെ തെളിവാണ് പൊലീസ് റിപ്പോര്‍ട്ടും മന്ത്രിയുടെ മറുപടിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button