Latest NewsNewsIndia

കാണാതായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍

മുംബൈ•കഴിഞ്ഞയാഴ്ച ഭണ്ഡൂപ്പിലെ വസതിയിൽ നിന്ന് കാണാതായ 10 വയസുകാരിയുടെ മൃതദേഹം ഘട്കോപാറിലെ വിദ്യവിഹറിൽ ഞായറാഴ്ച കണ്ടെത്തി.

ഭണ്ഡൂപ്പിൽ (പടിഞ്ഞാറ്) താമസിക്കുന്ന പെൺകുട്ടിയെ നവംബർ 5 നാണ് അവസാനമായി കണ്ടതെന്ന് ഭണ്ടപ്പ് പോലീസ് പറഞ്ഞു. വീടിന് പുറത്ത് കളിക്കുക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് വീട്ടുകാർ അജ്ഞാതർക്കെതിരെ പരാതി നൽകിയിരുന്നു.

ഞായറാഴ്ച രാവിലെ പോലീസ് തെരച്ചില്‍ നടത്തി വരവേ തിലക് നഗർ പോലീസിൽ നിന്ന് ഒരു ചെറിയ പെൺകുട്ടിയുടെ മൃതദേഹത്തെക്കുറിച്ച് വ്വിഅരം ലഭിച്ചു. മൃതദേഹം ഭാഗികമായി അഴുകിയതായി അവർ പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബം മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി പോലീസ് മൃതദേഹം രാജവാടി ആശുപത്രിയിലേക്ക് അയച്ചു. കഴുത്തു ഞെരിച്ചതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും അവർ പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button