KeralaLatest NewsNews

അയോധ്യ കേസിലെ വിധി : തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞ് മുസ്ലിംലീഗ്

മലപ്പുറം: അയോധ്യ കേസിലെ വിധി, തങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞ് മുസ്ലിംലീഗ്.അയോധ്യ കേസിലെ കോടതി വിധിയില്‍ മുസ്ലീങ്ങള്‍ അങ്ങേയറ്റം നിരാശരാണെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ സംസ്ഥാന ഭാരവാഹികളുടേയും ഉന്നതാധികാര സമിതി അംഗങ്ങളുടെയും യോഗത്തിലാണ് വിലയിരുത്തല്‍. വിധിയില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. രാജ്യത്തിന്റെ നിയമം ബഹുമാനിക്കണമെന്നുള്ളത് കൊണ്ട് അങ്ങനെ ചെയ്യുന്നു എന്നുമാത്രം.

read also :അയോധ്യ: തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് പകരം ഭൂമി

വിധിയില്‍ കൂടുതല്‍ ചര്‍ച്ച നടക്കേണ്ടതുണ്ട്. പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് പറഞ്ഞ കോടതി അവര്‍ക്ക് തന്നെ ഉടമസ്ഥാവകാശം നല്‍കി. രാജ്യത്തെ എല്ലാ മുസ്ലീം വിഭാഗവുമായും വിധിയെക്കുറിച്ച് ചര്‍ച്ച നടത്തും. ഇതിനായി സമിതിയെ രൂപീകരിച്ചു. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button