മുംബൈ : അടുത്ത ഐപിഎൽ സീസണിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയായേക്കും. നിലവിലുള്ള വേദികൾക്ക് പുറമെ മറ്റ് മൂന്ന് വേദികൾ കൂടി പരിഗണിക്കുന്നു. ഇതിൽ ഗുവാഹത്തി , ലക്നൗ എന്നീ നഗരങ്ങൾക്കൊപ്പം തിരുവനന്തപുരവും ബിസിസിഐയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാജസ്ഥാൻ റോയൽസ് ഗുവാഹത്തിയെ തങ്ങളുടെ രണ്ടാം വേദി ആക്കിയേക്കും കഴിഞ്ഞ വർഷം രാജസ്ഥാൻ്റെ രണ്ടാം വേദി അഹമ്മദാബാദായിരുന്നു. കിംഗ്സ് ഇലവൻ പഞ്ചാബായിരിക്കും ലക്നൗവിൽ മത്സരിക്കുക.
കഴിഞ്ഞ വർഷം ഇൻഡോറായിരുന്നു പഞ്ചാബിൻ്റെ രണ്ടാം വേദി.തിരുവനന്തപുരത്ത് ഏത് ടീമാണ് കളിക്കുക എന്നു തീരുമാനം ആയിട്ടില്ല. ക്രിക്കറ്റ് ആരാധകർ ഏറെയുള്ള തിരുവനന്തപുരത്ത് കളി നടക്കുമെന്ന സൂചന തന്നെയാണ് ബിസിസിഐയിൽ നിന്നും ലഭിക്കുന്നത്. സ്റ്റേഡിയത്തിലുള്ള മികച്ച സൗകര്യങ്ങളാണ് സാധ്യത വർദ്ധിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാം.
Post Your Comments