KeralaLatest News

കെ​​​എ​​​സ്‌എ​​​ഫ്‌ഇ പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി​​​യി​​​ല്‍ ഇ​​​നി മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ള്‍​​​ക്കും അം​​​ഗ​​​മാ​​​കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി

തൃ​​​ശൂ​​​ര്‍: പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി പോ​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ള്‍​​​ക്കൊ​​​പ്പം നി​​​ല്‍​​​ക്കു​​​ന്ന സ്ഥാ​​​പ​​​നം എ​​​ന്ന നി​​​ല​​​യി​​​ല്‍ അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ വ​​​ള​​​ര്‍​​​ച്ച​​​യാ​​​ണ് കെ​​​എ​​​സ്‌എ​​​ഫ്‌ഇ നേ​​​ടി​​​യ​​​ത്.കെ​​​എ​​​സ്‌എ​​​ഫ്‌ഇ പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി​​​യി​​​ല്‍ ഇ​​​നി മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ള്‍​​​ക്കും അം​​​ഗ​​​മാ​​​കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പ​​​റ​​​ഞ്ഞു. കെ​​​എ​​​സ്‌എ​​​ഫ്‌ഇ​​​യു​​​ടെ ന​​​വീ​​​ക​​​രി​​​ച്ച ആ​​​സ്ഥാ​​​നമ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ​​​യും സു​​​വ​​​ര്‍​​​ണ ജൂ​​​ബി​​​ലിആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​ദ്ഘാ​​​ട​​​നം തൃ​​​ശൂ​​​രി​​​ല്‍ നി​​​ര്‍​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി​​​ക്കു പ്ര​​​വാ​​​സി​​​ക​​​ളി​​​ല്‍​​​നി​​​ന്നു ന​​​ല്ല സ്വീ​​​കാ​​​ര്യ​​​ത​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്.

പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ഉ​​​ള്ള​​​വ​​​ര്‍​​​ക്കു മാ​​​ത്രം പോ​​​രാ, മ​​​റ്റു സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​വ​​​ര്‍​​​ക്കും​​​കൂ​​​ടി വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ര്‍​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.ന​​​വ​​​കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ പു​​​ന​​​ര്‍​​​നി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ത്തി​​​ല്‍ കെ​​​എ​​​സ്‌എ​​​ഫ്‌ഇ​​​ക്കു വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കാ​​​നാ​​​കും. കെ​​​എ​​​സ്‌എ​​​ഫ്‌ഇ ചി​​​ട്ടി​​​യി​​​ല്‍ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന പ​​​ണം നാ​​​ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നു സം​​​ഭാ​​​വ​​​ന​​​യാ​​​യാ​​​ണ് മാ​​​റു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.ഇ​​​ന്ന് ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള കോ​​​ള്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ കെ​​​എ​​​സ്‌എ​​​ഫ്‌ഇ​​​ക്കു​​​ണ്ട്.

ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​​​ക്ക് ഇ​​​ന്‍​​​ഷ്വ​​​റ​​​ന്‍​​​സ് പ​​​രി​​​ര​​​ക്ഷ​​​യു​​​ണ്ട്. ഇ​​​തോ​​​ടൊ​​​പ്പം മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നും വെ​​​ബ് പോ​​​ര്‍​​​ട്ട​​​ലും യാ​​​ഥാ​​​ര്‍​​​ഥ്യ​​​മാ​​​കുന്ന​​​തോ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​​​ക്കു ല​​​ഭി​​​ക്കു​​​ന്ന കെ​​​എ​​​സ്‌എ​​​ഫ്‌ഇ​​​യു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ള്‍ എ​​​ളു​​​പ്പ​​​മു​​​ള്ള​​​താ​​​വു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂട്ടിച്ചേര്‍ത്തു.മൂ​​​ന്ന​​​ര​​​ വ​​​ര്‍​​​ഷംമു​​​മ്പ് കെ​​​എ​​​സ്‌എ​​​ഫ്‌ഇ​​​യു​​​ടെ ലാ​​​ഭം 236 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇപ്പോള്‍ അ​​​തു 445 കോ​​​ടി​​​യാ​​​യി വ​​​ര്‍​​​ധി​​​ച്ചു. മൊ​​​ത്തം ആ​​​സ്തി​​​യി​​​ല്‍ 240 കോ​​​ടി​​​യു​​​ടെ വ​​​ര്‍​​​ധ​​​ന​​​യു​​​ണ്ടാ​​​യി. കേ​​​ര​​​ള​​​ത്തി​​​ലെ മി​​​ക്ക പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും കെ​​​എ​​​സ്‌എ​​​ഫ്‌ഇ ശാ​​​ഖ​​​ക​​​ളു​​​ണ്ട്. ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ ശാ​​​ഖ ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ഇടപാടുകാരുടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ര്‍​​​ധ​​​ന​​​യു​​​ണ്ടാ​​​യി.

നി​ക്ഷേ​പ ച​ട്ട​ങ്ങ​ള്‍ പാലിച്ചില്ല; ശക്തമായ സമരവുമായി വ്യാപാരികളുടെ സംഘടന മുന്നോട്ട്

കേ​​​ര​​​ള​​​ത്തി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍​​ ചെ​​​യ്യു​​​ന്ന ചി​​​ട്ടി​​​യി​​​ല്‍ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം കെ​​​എ​​​സ്‌എ​​​ഫ്‌ഇ​​​യു​​​ടേ​​​താ​​​ണ്. അ​​​തി​​​നാ​​​ലാ​​​ണ് കെ​​​എ​​​സ്‌എ​​​ഫ്‌ഇ ന​​​വീ​​​ക​​​രി​​​ക്കാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​ധ്യ​​​ക്ഷ​​​നാ​​​യി. അ​​​ഞ്ചു വ​​​ര്‍​​​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഒ​​​രു ല​​​ക്ഷം കോ​​​ടി ടേ​​​ണോ​​​വ​​​റു​​​ള്ള ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യി കെ​​​എ​​​സ്‌എ​​​ഫ്‌ഇ മാ​​​റു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മ​​​ല​​​യാ​​​ളി​​​ക​​​ള്‍​​​ക്കു​​​കൂ​​​ടി പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി​​​യി​​​ല്‍ ചേ​​​രാ​​​ന്‍ ഓ​​​ണ്‍​ലൈ​​​ന്‍ സോ​​​ഫ്റ്റ്‌​​​വേ​​ര്‍ സം​​​വി​​​ധാ​​​നം പൂ​​​ര്‍​​​ത്തി​​​യാ​​​യി. പൂ​​​ര്‍​​​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് പ്ര​​​വാ​​​സി​​​ച്ചി​​​ട്ടി പ്ര​​​വ​​​ര്‍​​​ത്തി​​​ക്കു​​​ക​​​യെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button