KeralaLatest NewsNews

നാല് ജില്ലകളിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറ്റ് ജില്ലകളിലേക്ക് ഇവരുടെ പ്രവര്‍ത്തനമേഖല വ്യാപിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടില്ല. മാവോവാദികളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന പാക്കേജ് അനുസരിച്ച്‌ സംസ്ഥാനത്ത് ഇതുവരെ ആരും കീഴടങ്ങിയിട്ടില്ല. കീഴടങ്ങുന്ന മാവോവാദി പ്രവര്‍ത്തകര്‍ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നതും മാധ്യമങ്ങളിലൂടെ കീഴടങ്ങലിനെ കുറിച്ച്‌ സ്വമേധയാ പരസ്യപ്രസ്താവന നടത്തണമെന്നതും നിലവിലെ കേസുകളില്‍ നിന്ന് ഇവര്‍ക്ക് മുക്തരാകാന്‍ കഴിയുമോ എന്ന ആശങ്കയും കീഴടങ്ങലിന് തടസമാകുന്നുവെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Read also: പാര്‍ട്ടിയിൽ അഞ്ഞൂറോളം മാവോവാദികളുണ്ടെന്ന് പോലീസ്, കണ്ടെത്താൻ സിപിഎം

അതേസമയം വാളയാര്‍ കേസ് അന്വേഷണത്തി​ന്റെറ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്​.പിയില്‍നിന്നും കേസിലുണ്ടായ വീഴ്ച സംബന്ധിച്ച്‌ വിശദീകരണം തേടിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ്‌.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button