Latest NewsKeralaNews

അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, വഴിയോരത്തു കൂടിനിൽക്കുന്നവരെ തല്ലിപ്പിരിക്കുക; പുതിയ എസ്ഐ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി

തൃശൂർ: അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, വഴിയോരത്തു കൂടിനിൽക്കുന്നവരെ തല്ലിപ്പിരിക്കുക തുടങ്ങി പുതിയ എസ്ഐ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ എസ്ഐ വന്നിരിക്കുന്നുവെന്ന് നാട്ടുകാരെ അറിയ‍ിക്കാനുള്ള ഏർപ്പാടുകളൊന്നും ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസ് സേനയിൽ നേരിട്ട് എസ്ഐമാരായി നിയമിക്കപ്പെടുന്ന വനിതകൾ ഉൾപ്പെട്ട ആദ്യ ബാച്ചിന്റെ പാസിങ്ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാവപ്പെട്ടവർക്കു നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്. അവർക്ക് അൽപം മുൻഗണന നൽകണം. ജനങ്ങളാണ് ഏതു സേവനത്തിന്റെയും യജമാനന്മാർ എന്ന ധാരണയുണ്ടാകണം. ജനങ്ങളുടെ വിശ്വാസമാർജിക്കാൻ പൊലീസിനു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: പി​ണ​റാ​യി വി​ജ​യ​ന്‍ എ​ടു​ക്കു​ന്ന നിലപാടുകൾ ബി​ജെ​പി​യു​ടെ വളർച്ചയ്ക്ക് കാരണമാകുന്നതായി രമേശ് ചെന്നിത്തല

മടിയും ഭയവും ലവലേശമില്ലാതെ പൊലീസ് സ്റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതു വ്യക്തിക്കും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല. പക്ഷഭേദമില്ലാതെ, മുഖം നോക്കാതെ നടപടിയെടുക്കണം. പിണറായി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button