Latest NewsKeralaJobs & VacanciesNews

പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയില്‍ നിന്നും നിയമനം : സുപ്രധാന തീരുമാനവുമായി പിഎസ്‍സി

തിരുവനന്തപുരം : പരീക്ഷ ക്രമക്കേടിനെ തുടർന്ന് വിവാദത്തിലായ ആംഡ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്താൻ തീരുമാനിച്ച് പി.എസ്.സി. മൂന്ന് പ്രതികളൊഴികെ മറ്റാരും പരീക്ഷയിൽ ക്രമക്കേട് നടത്തിയിട്ടില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തട്ടിപ്പ് നടത്തിയ പ്രതികളെ ഒഴിവാക്കി ബാക്കിയുള്ളവർക്ക് ഒരാഴ്ചക്കുള്ളില്‍ നിയമന ശുപാര്‍ശ നൽകും. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കാസർകോട് ആംഡ് പൊലീസ് കോൺസ്റ്റബിൾ ബറ്റാലിയിൻ ഉൾപ്പെടെയുള്ള റാങ്ക് പട്ടിക 4 മാസമായി മരവിപ്പിച്ചിരുന്നു.

പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരജ്ഞിത്തും, നസീമും, പ്രണവും അല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ല. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടതില്ലെന്നും ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം തന്നെ എസ്‍സി പരീക്ഷാ ഹാളിലെ നിയന്ത്രണങ്ങൾ കർശനമാക്കാനും സർക്കാർ ഒരുങ്ങുന്നു.പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, സ്റ്റേഷനറി വസ്തുക്കൾ, വാച്ച്, പേഴ്സ്, ഭക്ഷ്യവസ്തുക്കൾ എന്നിവ കർശനമായി നിരോധിക്കുമെന്നും, ഇവ കൈവശം വയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാൻ പിഎസ്‍സി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.

Also read : പരീക്ഷ തട്ടിപ്പ് തടയാൻ പിഎസ്‍സിക്ക് സുപ്രധാന നിർദേശങ്ങളുമായി ക്രൈംബ്രാഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button