Latest NewsNewsIndia

നീതി നിഷേധത്തിനെതിരെ പ്രതിഷേധ വിളംബരം നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്•ബാബരി മസ്ജിദ് കേസില്‍ ഉണ്ടായ സുപ്രീംകോടതി വിധി നീതിനിഷേധമാണെന്നും ഇതിനെതിരെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ നവംബര്‍ 11ന് തിങ്കളാഴ്ച പ്രതിഷേധ വിളംബരം നടത്തുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍ അറിയിച്ചു

വസ്തുതകളോ തെളിവുകളോ പരിഗണിക്കാതെ നടത്തിയ വിധിപ്രസ്താവം പക്ഷപാതപരവും അന്യായവുമാണ്. വിയോജിപ്പുകള്‍ക്ക് ഭയം വിതച്ചു വിലക്കേര്‍പ്പെടുത്താനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ സമൂഹം കൂടുതല്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബാബരി കേസില്‍ ഉണ്ടായ നീതി നിഷേധത്തിനെതിരെ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button