Latest NewsNewsIndiaAutomobile

പൊതുസര്‍വീസ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി കുറയ്ക്കാനൊരുങ്ങി കേന്ദ്രം : 15 വര്‍ഷം കഴിഞ്ഞവ നിരോധിച്ചേക്കും

ന്യൂ ഡൽഹി : പൊതുസര്‍വീസ് നടത്തുന്ന ബസ്,ഓട്ടോറിക്ഷ എന്നീ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ശേഷം രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കുവാൻ 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതിചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന, 1988-ലെ നിയമഭേദഗതിക്ക് പിന്നാലെയാണ് ചട്ടം ഭേദഗതിചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലെയും മോട്ടോര്‍വാഹന കമ്മിഷണര്‍മാരെ ഉള്‍പ്പെടുത്തിയുള്ള സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.

കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതി സബ്കമ്മിറ്റിക്ക് മുന്നിലുള്ള മറ്റു വിഷയങ്ങൾ ചുവടെ :

15 വര്‍ഷം കഴിഞ്ഞ പൊതുവാഹനങ്ങള്‍ക്ക് പിന്നീട് സ്വകാര്യവാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് മാത്രമായിരിക്കും അനുവദിക്കുക

സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ നിലവില്‍ കാറുകള്‍ക്ക് 3000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 650 രൂപയുമാണ് അടയ്‌ക്കേണ്ടിയിരുന്നതെങ്കിൽ ഭേദഗതി നിലവില്‍വന്നാല്‍ കാറിന് 20,000 മുതല്‍ 25,000 രൂപയും ബൈക്കുകള്‍ക്ക് 2000 രൂപയുമായി ഉയരും. പുതുക്കാന്‍ വൈകുന്നതിന് 5000 രൂപ പിഴ ഈടാക്കും,

2017 ജനുവരി ഒന്നിന് പത്തുവര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള സ്വകാര്യ, പൊതുവാഹനങ്ങള്‍ക്കും ഗ്രീന്‍ടാക്‌സ് അടക്കണം. ഗ്രീന്‍ടാക്‌സ് നിരക്കും വന്‍തോതില്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്

Also read : റെനോയുടെ പുതിയ മോഡൽ വിപണി കീഴടക്കി; വിൽപനയിൽ വൻ കുതിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button