Latest NewsSaudi ArabiaNewsGulf

അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ വാഹനാപകടം : മലയാളി യുവാവിന് ദാരുണാന്ത്യം

ദമാം : സൗദിയിൽ നിന്നും അവധിയ്ക്ക് നാട്ടിൽ പോകാനിരിക്കെ, ദമാം ഖുദ്‌രിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി കണ്ണേവേലിയിൽ ബ്രിസ്റ്റോ യോഹന്നാൻ (29) ആണ് മരിച്ചത്. ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ മൂന്നു വർഷമായി സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ബ്രിസ്റ്റോ ഓടിച്ചിരുന്ന വാഹനം നിർത്തിയിട്ട ട്രൈലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പരേതനായ യോഹന്നാന്‍. മാതാവ്: മോളി യോഹന്നാന്‍. സഹോദരി: ക്രിസ്റ്റി യോഹന്നാന്‍.

Also read : ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button