Latest NewsSaudi ArabiaNewsGulf

സൗദിയിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്ക്

റിയാദ് : വീട്ടിനുള്ളിൽ സ്ഫോടനത്തിൽ നിരവധി പേർക്ക് . സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശയിലെ ദമ്മാമിന് സമീപം അൽഫക്രിയയിൽ വീട്ടിനുള്ളിലാണ് സ്ഫോടനമുണ്ടായത്. ഭാഗികമായി തകർന്ന കെട്ടിടത്തിനുള്ളിൽപെട്ട് 13പേർക്ക പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയാണ് ശബ്ദം കേട്ടതെന്ന് പ്രദേശവാസികൾ പറയുന്നത്. ഉച്ചത്തിലുള്ള ശബ്ദവും കെട്ടിടത്തിന്‍റെ തകർച്ചയും പ്രദേശത്ത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു.

വിവരമറിഞ്ഞയുടൻ കിഴക്കൻ പ്രവിശ്യ സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവ സ്ഥലത്ത് നിന്നും പരിക്കേറ്റ നിലയിൽ 13 പേരെയാണ് കണ്ടെത്തിയതെന്നും അവരെ ഉടൻ റെഡ് ക്രസൻറ് ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിച്ചെന്നും സിവിൽ ഡിഫൻസ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

Also read : ഏറ്റുമുട്ടൽ : തീവ്രവാദികളെ വധിച്ചു

വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക ടാങ്ക് പൊട്ടിതെറിച്ചതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. വീടിരിക്കുന്ന ഭാഗത്തോട് ചേർന്ന് വലിയൊരു ഏരിയയിൽ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ ചിതറിത്തെറിച്ചു. അവ പതിച്ചതാണ് ദൂരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button