Latest NewsIndia

ഉദ്ധവ് താക്കറെയും സോണിയ ഗാന്ധിയും ഫോണിൽ സംസാരിച്ചു, സേനാ നേതാക്കൾ രാജ്ഭവനിലേക്ക്

വൈകിട്ട് ഏഴര വരെയാണ് മഹാരാഷ്ട്ര ഗവർണർ ശിവസേനയ്ക്ക് നൽകിയിരിക്കുന്ന സമയം.

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ തയ്യാറാണോ എന്ന് ഗവർണറെ അറിയിക്കാൻ ശിവസേനയ്ക്ക് മുമ്പിൽ മണിക്കൂറുകൾ മാത്രം ശേഷിക്കെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു.അതെ സമയം ശിവസേന എൻസിപി സഖ്യത്തെ കോൺഗ്രസ് പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് ഇത് വരെ പരസ്യ പ്രഖ്യാപനം ഉണ്ടായിട്ടില്ല.വൈകിട്ട് ഏഴര വരെയാണ് മഹാരാഷ്ട്ര ഗവർണർ ശിവസേനയ്ക്ക് നൽകിയിരിക്കുന്ന സമയം.

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നീക്കം : കെപിസിസിയ്ക്ക് ശക്തമായ വിയോജിപ്പ്

സേനാ നേതാക്കൾ ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.ശിവസേനയെ പിന്തുണയ്ക്കാൻ തന്നെയാണ് എൻസിപിയിലെ ധാരണ. അതെ സമയം ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കരുതെന്നും മുംബൈയിൽ ചേർന്ന എൻസിപി നേതൃയോഗം തീരുമാനിച്ചു. ആദിത്യക്ക് പകരം ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകട്ടെയെന്നാണ് എൻസിപി നിലപാട്, അതല്ലെങ്കിൽ മറ്റേതെങ്കിലും മുതിർന്ന നേതാവിന് അവസരം നൽകണമെന്നാണ് നിർദ്ദേശം. ഈ ആവശ്യം പവാർ ഉദ്ധവ് താക്കറയെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button